ഇന്ന് കേരളം അതിശക്തമായ പ്രളയക്കെടുതികളില്‍ വിറങ്ങലിച്ചിരിക്കുകയാണ്. അവസരങ്ങള്‍ മുതലാക്കി രാഷ്ട്രീയം കളിക്കാന്‍ തമിഴ് നാട് ശ്രമിക്കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തില്‍ പക്ഷെ അത് നിട്യന്ത്രിക്കുന്നത് തമിഴ്നാടും. തങ്ങളുടെ കുബുദ്ധിയും രാഷ്ട്രീയ നേട്ടങ്ങളും നോക്കി കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ തമിഴ്നാടിന്റെ നാടകം. ഇവിടെയും ശക്തമായ തീരുമാനം എടുക്കാന്‍ മോദി ഗവണ്മെന്റിന് കഴിഞ്ഞു. പേമാരിയിലും പ്രളയത്തിലും രക്ഷ തേടിയും മറ്റും ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും കാത്തിരിക്കുന്നു. ഈ അവസരത്തില്‍ കേരളത്തിനു താങ്ങാവുകയാണ് കേന്ദ്രം.
പത്തനംത്തിട്ടയിലും മറ്റും കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ മഴയെയും പ്രളയത്തെയും വക വയ്ക്കാതെ ദുരന്ത നിവാരണ സേന പ്രവര്‍ത്തിക്കുകയാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ വിശാലമായ ഐക്യമാണ് ഈ ദുരന്ത സമയത്ത് കേരളം കാണുന്നത്. കേന്ദ്ര -നാവിക സേന എന്ന് വേണ്ട എല്ലാവരും നേതൃത്വങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു. അതിനു കാരണം കേന്ദ്രത്തിന്റെ അവസരോചിതമായ ഇടപെടല്‍ തന്നെയാണ്. സൌത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ,ദ്രവീഡിയന്‍ ഭാഷകള്‍ എല്ലാം കൂടി ഒത്തു ചേര്‍ന്നുള്ള ഒരു ഭാഗം പ്രത്യേകം ഉണ്ടാകണമെന്ന് കമലഹാസന് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഇന്ന് കേരളത്തില്‍ നടത്തുന്ന പ്രവര്‍ത്തങ്ങളിലൂടെ കേന്ദ്രം കാണിച്ചു കൊടുക്കുന്നത്.
ഇതാണ് ഇന്ത്യയുടെ ശക്തി. ശക്തമായ ഒരു അടിത്തറയില്‍ ഒത്തു ചേര്‍ന്നു നില്ക്കുന്ന ഇന്ത്യ കൂടുതല്‍ വേഗത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയുന്നു. പ്രത്യേക പദവിയും ഭരണാധികാരങ്ങളും സ്വന്തമാക്കി ചുരുങ്ങുവാന്‍ രാഷ്ട്രീയ ശക്തികള്‍ നടത്തുന്ന കുതന്ത്രങ്ങള്‍ പ്രാവര്‍ത്തികമായിരുന്നുവെങ്കില്‍ ഇന്ന് കേരളം ഒറ്റപ്പെട്ടു പോയേനെ. ഇത്തരം ശക്തമായി വേഗത്തില്‍ ഈ പ്രളയത്തില്‍ നിന്നും കൂടുതല്‍ പേരെ സംരക്ഷിക്കാന്‍ ആരുണ്ടാകുമായിരുന്നു. ദശാബ്ദങ്ങള്‍ക്ക് മുന്‍പേ തന്നെ ഇത്രയും വിശാലമായ ഒരു കാഴ്ചപാട് നമ്മുടെ മുന്‍ തലമുറ കണ്ടിരുന്നതിന്റെ ഫലമാണ് ഈ ഒത്തൊരുമ.
ഓരോ ദുരന്ത സമയത്തും അതിശക്തമായ തീരുമാനങ്ങള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും രാജ്യത്തെ സംരക്ഷിക്കാന്‍ മുന്നില്‍ നില്ക്കുന്ന വിശാലമായ കാഴ്ചപാടാണ് ഇന്ത്യ ഇന്നും പിന്തുടരുന്നത്. അതുകൊണ്ട് തന്നെ അപകടങ്ങളുടെ വ്യാപ്തിയും പലപ്പോഴും കുറയ്ക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. എന്നാല്‍ ഇതൊന്നും നോക്കാതെ സ്വതന്ത്രന ഭരണ ആവശ്യകതകള്‍ മാത്രം ഉയര്‍ത്തുന്ന രാഷ്ട്രീയ ഏമാന്മാര് ഇതെല്ലാം ഒന്ന് കാണേണ്ടതാണ്.
Post Your Comments