Latest NewsKerala

പെരുമ്പാവൂരിൽ കുടുങ്ങികിടന്ന 200 പേരെ രക്ഷപ്പെടുത്തി

കൊച്ചി: പെരുമ്പാവൂരിൽ കുടുങ്ങികിടന്ന 200 പേരെ നാവിക സേന രക്ഷപ്പെടുത്തി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുകരയും വെള്ളത്തിലായി. ആലുവ ദേശീയ പാതയിൽ വെള്ളം കയറി. തോട്ടക്കാട്ടു കരയിലും കമ്പനി പടിയിലുമാണ് വെള്ളം കയറിയത്.

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവച്ചു. കൊച്ചി മെട്രോ റെയ്ല്‍ ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അറിയിപ്പ് ലഭിക്കും വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കും. നേരത്തെ സാധാരണ ട്രെയ്ന്‍ സര്‍വീസിനും തടസം നേരിട്ടിരുന്നു. തുടര്‍ന്ന്, ആലുവയ്ക്കും ചാലക്കുടിക്കുമിടിയിലെ ട്രെയ്ന്‍ ഗതാഗതം നിര്‍ത്തിവച്ചിരുന്നു.

Read also:രക്ഷാപ്രവർത്തനത്തിന് 140 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്തെത്തി

ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നു. പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമാണ് കണ്‍ട്രോള്‍ റൂം. പത്തംതിട്ടയില്‍ 0468 2225001, 0468 2222001 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ചെങ്ങന്നൂരില്‍ 0479 2456094 എന്ന നമ്പറിലും ബന്ധപ്പെടാം. അതേസമയം കണ്ണൂരില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായി.

രാത്രിയില്‍ മഴ പെയ്യാതിരുന്നത് ആശ്വാസമായി. എന്നാല്‍ പാലക്കാട് സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായി. പത്തനംതിട്ടില്‍ വെള്ളം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡാമുകളുടെ ഷട്ടര്‍ താഴ്ത്തിത്തുടങ്ങി. പമ്പ ഡാമിന്റെ ഷട്ടര്‍ 60 സെന്റി മീറ്റര്‍ താഴ്ത്തി. മൂഴിക്കല്‍ ഡാമിന്റെ ഷട്ടര്‍ രണ്ട് മീറ്ററില്‍ നിന്ന് ഒന്നാക്കി താഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button