തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കേരളത്തിന് രക്ഷയാകാൻ 140 പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്തെത്തി. ജോത്പൂരില്‍ നിന്ന് പുലര്‍ച്ചെയാണ് സംഘം തിരുവനന്തപുരത്ത് എത്തി. കൂടുതല്‍ കേന്ദ്ര സേനയെ അയക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീണ്ടും കേന്ദ്ര സേനയെത്തിയത്. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന എല്ലാവരടെയും കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.
ALSO READ: കനത്ത മഴ; കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തി
പ്രളയകെടുതിയില്‍ ഒറ്റപ്പെട്ട എല്ലാവരേയും രക്ഷിക്കുന്നതിനുളള മാസ്റ്റര്‍ പ്ളാനിന്‍റെ ഭാഗമായിട്ടാണ് കൂടുതല്‍ കേന്ദ്രസേന എത്തുന്നത്. ഇന്ന് പുലര്‍ച്ചെ 3.30 ഒാടെ തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര സേനയെ പത്തനംതിട്ടയിലെക്ക് വിന്യസിക്കാനാണ് ഒരുങ്ങുന്നത്. ഇന്നലെ രാത്രി എത്തിയ 152 അംഗ സംഘത്തിന് പുറമെയാണ് ഈ സംഘം കൂടി എത്തുന്നത്. ഇന്ന് നടക്കേണ്ട രക്ഷാപ്രവര്‍ത്തനത്തിന്‍റെ രൂപരേഖ തയ്യാറാക്കിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍വീനറും റവന്യു അഢീഷണല്‍ ചീഫ് സെക്രട്ടറിയുമായ പി എച്ച് കുര്യന്‍ പറഞ്ഞു.
Post Your Comments