ദുബായ് : യു.എ.ഇയിലെ എല്ലാ ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് അവധി. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 23 വ്യാഴാഴ്ച വരെയായിരിക്കും അവധി. വെള്ളിയാഴ്ചയിലെ സാധാരണയുള്ള അവധിക്ക് ശേഷം ഓഗസ്റ്റ് 25 മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. യുഎഇ സെന്‍ട്രല്‍ ബാങ്കാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
Read also:മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തിലെ തീരുമാനങ്ങള്‍ ഇങ്ങനെ
അവധി ദിവസങ്ങളില്‍ പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ അവധി ദിനങ്ങളിലും എടിഎമ്മുകളില്‍ നോട്ടുകള്‍ നിറയ്ക്കാനുള്ള സംവിധാനം ഒരുക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21നാണ് ബലിപെരുന്നാള്‍.
Post Your Comments