പുണെ : പൂനെ സഹകരണ ബാങ്കില്‍ നിന്നും ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94 കോടി. പൂനെയിലെ പ്രമുഖ സഹകരണ ബാങ്കായ കോസ്‌മോസില്‍ നിന്നാണ് ഇത്രയം തുക ഹാക്കര്‍മാര്‍ തട്ടിച്ചെടുത്തത്. ഓഗസ്റ്റ് 11നും 13നും ഇടയില്‍ ബാങ്ക് സിസ്റ്റത്തില്‍ നുഴഞ്ഞുകയറിയാണ് ഹാക്കര്‍മാര്‍ 94 കോടി രൂപ തട്ടിയെടുത്തത്.
ഓഗസ്റ്റ് 11നു വിസ, റുപേ കാര്‍ഡ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം സെര്‍വര്‍ വഴി 80 കോടി രൂപയാണു ബാങ്കിനു നഷ്ടമായത്. 14,849 ഇടപാടുകളിലൂടെയാണ് ഇത്രയും തുക ഹാക്കര്‍മാര്‍ കൈക്കലാക്കിയത്. വിസാ കാര്‍ഡുകള്‍ വഴി 12,000 ഇടപാടുകള്‍ നടത്തി. 78 കോടി രൂപ തട്ടിയെടുത്തതിനുശേഷം ഇതു രാജ്യത്തിനു പുറത്തേക്കു കടത്തുകയായിരുന്നു. റൂപേ കാര്‍ഡില്‍ 2,849 ഇടപാടിലൂടെ രണ്ടു കോടി രൂപയും ഹാക്കര്‍മാര്‍ മോഷ്ടിച്ചു.
ഓഗസ്റ്റ് 13ന് കോസ്‌മോസ് ബാങ്കിന്റെ അതിവേഗ ഇടപാടിനുള്ള സംവിധാനം ഉപയോഗിച്ച് 13.94 കോടി രൂപ ഹോങ്കോങ്ങിലുള്ള ഒരു ബാങ്കിലേക്കും മാറ്റി. രണ്ടു ദിവസത്തിനുള്ളില്‍ 94 കോടി രൂപയാണു ബാങ്കിനു നഷ്ടമായത്. ഐടി നിയമ പ്രകാരം കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി. കാനഡയില്‍നിന്നാണു ഹാക്കിങ് നടന്നതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മോഷണം നടന്നതിനു പിന്നാലെ ബാങ്കിന്റെ സെര്‍വറുകളുടെയും ഇന്റര്‍നെറ്റ് ബാങ്കിങ് ഇടപാടുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
Post Your Comments