Latest NewsKerala

ദുരന്തമുഖങ്ങളിൽ നിന്ന് രക്ഷപെടുത്തുവാൻ നിലവിളികളോടെ കുടുങ്ങികിടക്കുന്നവർ

റാന്നി: സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. കേരളത്തിൽ മുഴുവൻ സമാനതകളില്ലാത്ത ദുരന്ത സാഹചര്യം തുടർന്നുകൊണ്ടിരിക്കുകയാണ്. ആയിരത്തോളം പേരാണ് ദുരന്തമുഖങ്ങളിൽ കുരുങ്ങികിടക്കുന്നത്. നിരവധി പേരാണ് ഇത്തരം സാഹചര്യങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ വഴിയും ഫോൺ കാൾ വഴിയും മാധ്യമ സ്ഥാപനങ്ങളെയും അധികൃതരെയും ബന്ധപ്പെടുന്നത്. പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ പേരും കുരുങ്ങികിടക്കുന്നത്. ഏകദേശം അയ്യായിരത്തോളം പേര് റാന്നിയിൽ കുടുങ്ങികിടക്കുന്നതായാണ് എം എൽ എ രാജു എബ്രഹാം പറയുന്നത്. വ്യോമസേനയുടെ സഹായത്തോടെ ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയാണെന്നും ഒറ്റപ്പെട്ടവരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

Also Read: മഴസമയത്തെ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിക്കുക

പത്തനംതിട്ട റാന്നിയിലെ പമ്പയാറിനോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് അപ്രതീക്ഷിത പ്രളയമുണ്ടായിരിക്കുന്നത്. ഏതാണ്ട് നൂറോളം പേർ ഇവിടെ വെള്ളത്താല്‍ ചുറ്റപ്പെട്ട് ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ഒരു കുടുംബത്തിലെ ഏഴ് പേരെയാണ് വ്യോമസേനാ ഹെലിക്കോപ്‌റ്ററില്‍ വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയത്. മാരാമൺ ചാലിയേക്കര 35 കുടുംബങ്ങൾ ഒറ്റപ്പെട്ടു.  പ്രദേശത്ത് ഇനിയും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ടേത്തിയവർ പറയുന്നു. അതിനിടെ അപകട സാധ്യത ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ ഇവിടുത്തെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. പലരുടെയും ഫോണും മറ്റും ചാർജ് തീർന്ന സ്വിച്ച് ഓഫ് ആയിരുന്നതിനാൽ പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. ആരൊക്കെ എവിടെയൊക്കെ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന് പോലും വ്യക്തതയില്ല.

Also Read: മുല്ലപ്പെരിയാര്‍ വിഷയം : തമിഴ്‌നാട് മുഖ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്

സംസ്ഥാനം അഭിമുഖീകരിക്കുന്ന മഴക്കാലക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോടും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അഭ്യര്‍ത്ഥിച്ചു.

Also Read: ദുരന്തപ്രദേശങ്ങളിലേയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സ്‌പെഷ്യല്‍ സര്‍വീസുകള്‍

മുന്നറിയിപ്പുകള്‍

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

പത്തനംതിട്ട കണ്ട്രോൾ റൂം നമ്പർ

Control Room Collectorate – കണ്‍ട്രോള്‍ റൂം 8078808915 04682322515, 2222515
Control room Konni – കണ്‍ട്രോള്‍ റൂം കോന്നി 4682240087 04682240087
Control Room Thiruvalla – കണ്‍ട്രോള്‍ റൂം തിരുവല്ല 4692601303 04692601303

shortlink

Related Articles

Post Your Comments

Related Articles


Back to top button