KeralaLatest News

ദുരിത ബാധിതർക്ക് താങ്ങായി ലിനിയുടെ ഭർത്താവും: ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

ലിനിയുടെ മരണത്തേതുടര്‍ന്ന് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു.

കോഴിക്കോട്: നിപ ബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ലിനിയുടെ മരണത്തേതുടര്‍ന്ന് സജീഷിന് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു.ഈ ജോലിയില്‍ നിന്നുള്ള ആദ്യശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നത്.

സജീഷിനെ പേരാമ്പ്ര കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ക്ലര്‍ക്കായിട്ടാണ് നിയമിച്ചത്.പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. നിരവധി പേരുടെ കണ്ണീരൊപ്പാന്‍ കഴിയുമെന്ന് കരുതിയാണ് താന്‍ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതെന്ന് സജീഷ് വ്യക്തമാക്കി.ദുരന്തബാധിതരെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button