ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാന്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി രണ്ടു വര്‍ഷത്തെ കരാര്റിൽ ഗ്യാരി സ്റ്റെഡിനെ നിയമിച്ചു. ന്യൂസിലാന്റിനായി 1999ല്‍ 5 ടെസ്റ്റ് മത്സരങ്ങള്‍ സ്റ്റെഡ് കളിച്ചിട്ടുണ്ട്.
ന്യൂസിലാന്റ് വനിതാ ടീമിനെ ലോകകപ്പ് ഫൈനലിലേക്കെത്തിച്ചയാളാണ് സ്റ്റെഡ്. കാന്റർബറിയുടെ മുൻ പരിശീലകനായിരുന്ന സ്റ്റെഡ് 2014, 2015, 2017 വര്‍ഷങ്ങളില്‍ കാന്റ്ബറിയ്ക്കും കിരീടം നേടിക്കൊടുത്തിട്ടുണ്ട്.
Also Read: വിചിത്ര ശബ്ദത്തോടെയുള്ള ചുമയുമായി നാലു വയസ്സുകാരന്; അമ്പരന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍
യു.എ.ഇയില്‍ നടക്കുന്ന പാകിസ്താനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി സെപ്റ്റംബര്‍ മുതലൽ സ്റ്റെഡ് ചുമതലയേല്‍ക്കുക.
ന്യൂസിലാന്റ് ടീമിന്റെ പരിശീലക ചുമതല കിട്ടിയത് വലിയ ബഹുമതിയാണെന്നും പരിശീലക വേഷമണിയാൻ കാത്തിരിക്കുന്നു എന്നും സ്റ്റെഡ് പറഞ്ഞു.
Post Your Comments