തഞ്ചാവൂര്‍: സ്വവര്‍ഗ്ഗാനുരാഗ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം പകുതി കത്തിച്ച ശേഷം യുവാവ് രക്ഷപെട്ടു. ഫ്രാന്‍സില്‍ നിന്നുള്ള പിയര്‍ ബൗട്ടറും(55) പങ്കാളി തിരുമുരുകനും (29) തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകം നടക്കുന്നത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടയില്‍ പിയര്‍ ബൗട്ടറെ തിരുമുരുകന്‍ കൊലപ്പെടുത്തുകയായിരുന്നു.
സഞ്ചാരിയായി ഇന്ത്യയിലെത്തിയതാണ് പിയര്‍. ഇതിനിടെ തിരുമുരുകനെ പരിചയപ്പെട്ടു. സ്വവര്‍ഗ്ഗാനുരാഗികളായ ഇരുവരും പിന്നീട് ഒരുമിച്ചായിരുന്നു. ഇതിനിടെ മഹാബലിപുരത്തേയ്ക്ക് യാത്ര പോവുകയായിരുന്നു. ബൗട്ടറുടെ ശരീരം കത്തിക്കാന്‍ തിരുമുരുകന്‍ ശ്രമിച്ചെങ്കിലും പകുതിമാത്രമേ കത്തിയുള്ളൂ.
ഇതോടെ ശരീരം കനാലില്‍ ഉപേക്ഷിച്ചു കടന്നു. മൃതദേഹം കണ്ട പ്രദേശവാസികള്‍ പോലീസിലറിയിച്ചു. അന്വേഷണത്തില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനൊടുവില്‍ മാത്രമേ കൊലപാതകം എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
Post Your Comments