
ഇന്ത്യയുടെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വർണ്ണാഭമായ ‘ഗൂഗിൾ ഡൂഡിൽ’. ഇന്ത്യയുടെ ദേശിയമൃഗമായ ബംഗാൾ കടുവയും, ദേശിയ പക്ഷിയായ മയിലും കൂടാതെ ഏഷ്യൻ ആനയും ഡൂഡിലിൽ ഇടം നേടിയിട്ടുണ്ട്. ഒപ്പം ലില്ലി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന തടാകവും, ഉദിച്ചു നിൽക്കുന്ന സൂര്യനും ഡൂഡിലിന്റെ പശ്ചാത്തലത്തിൽ കാണാം.
ഡൂഡിലിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇന്ത്യയുടെ സ്വാന്തന്ത്രദിന പരിപാടികളുടെ വാർത്തകളും ട്വീറ്റുകളും ചിത്രങ്ങളും വിഡിയോകളും ഉള്ള ഗൂഗിൾ പേജിലേക്കാണ് എത്തുക. ഏറ്റവും പുതിയ വാർത്തകൾ അപ്പപ്പോൾ തന്നെ പേജിൽ അപ്ഡേറ്റ് ചെയ്യപ്പെടും.
Read also:കേരളത്തിലെ ദുരിതബാധിതർക്കൊപ്പമാണ് തന്‍റെ ചിന്തകളെന്ന് നരേന്ദ്ര മോദി
ഗൂഗിൾ ഡൂഡിൽ എന്നത് ഗൂഗിളിന്റെ ഹോംപേജിലെ ലോഗോയിൽ താത്കാലികമായി വരുത്തുന്ന മാറ്റങ്ങളാണ്. വിശേഷ ദിവസങ്ങൾ, ലോകപ്രശസ്തരായ വ്യക്തികളുടെ ജന്മദിനങ്ങൾ അഥവാ ഓർമ്മദിനങ്ങൾ, നേട്ടങ്ങൾ, തുടങ്ങിയവയുടെ ആദരസൂചകമായാണ് ഗൂഗിൾ ഡൂഡിൽ തുടങ്ങിയത്. 1998ലാണ് ആദ്യത്തെ ഗൂഗിൾ ഡൂഡിൽ പിറന്നത്.
Post Your Comments