ന്യൂഡല്‍ഹി•2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 227 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേ. വാര്‍റൂം സ്ട്രാറ്റജിയും ഉട്ടോപ്യ കണ്‍സള്‍ട്ടന്‍സിയും ചേര്‍ന്ന് നടത്തിയ പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്ത സര്‍വേ കോണ്‍ഗ്രസിന് വെറും 78 സീറ്റുകളാണ് പ്രവചിക്കുന്നത്. അതേസമയം, പ്രാദേശിക പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തികളാകുമെന്നും സര്‍വേ പറയുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് 238 സീറ്റുകളാണ് സര്‍വേ നല്‍കുന്നത്.
പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്രമോദി തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ചോയ്സ്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ഗാന്ധി ജനപിന്തുണയില്‍ ഏറെ പിന്നിലാണ്.
തിങ്കളാഴ്ച പുറത്തുവന്ന സി-വോട്ടര്‍ സര്‍വേ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ 230 ല്‍ 117 സീറ്റുകളും ഛത്തീസ്ഗഡില്‍ 90 ല്‍ 54 സീറ്റുകളും രാജസ്ഥാനില്‍ 200 ല്‍ 130 സീറ്റുകളും പ്രവചിച്ചിരുന്നു.
Read Also: രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ആര് നേടും? എ.ബി.പി-സി വോട്ടര്‍ സര്‍വേ പറയുന്നത്
Post Your Comments