KeralaLatest News

പേളിക്ക് തന്നോട് പ്രണയമെന്ന് അരിസ്റ്റോ സുരേഷ്: കണ്ണീരും പ്രണയവും പൊട്ടിത്തെറിയും: ബിഗ് ബോസില്‍ സംഭവിക്കുന്നത് നാടകീയ രംഗങ്ങള്‍

ആരംഭത്തിലുണ്ടായിരുന്ന സുഹൃത് ബന്ധങ്ങള്‍ ബിഗ് ബോസില്‍ ഇപ്പോഴില്ല.

ബിഗ് ബോസിൽ അരങ്ങേറുന്നത് നാടകീയ സംഭവങ്ങളാണ്. പേളിക്ക് തന്നോട് പ്രണയമാണെന്നും തനിക്ക് പേളിയുടെ അച്ഛനാവാൻ പ്രായമില്ലെന്നും അരിസ്റ്റോ സുരേഷ് സഹ മത്സരാർത്ഥികളോട് വ്യക്തമാക്കിക്കഴിഞ്ഞു. അന്‍പത് ദിവസങ്ങള്‍ പിന്നിട്ടതിനിടെ നിരവധി തര്‍ക്കങ്ങളും കണ്ണീര്‍ രംഗങ്ങളും പൊട്ടിത്തെറികളും ഷോയിലൂടെ കണ്ടു. എന്നാല്‍ കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും വിധമുള്ള നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ ഷോയില്‍ നടക്കുന്നത്. പേളിയെ മലര്‍ത്തിയടിക്കാന്‍ കിട്ടുന്ന ഒരവസരവും രഞ്ജിനി കളയുന്നില്ല, എന്നാൽ രഞ്ജിനിയെ മലർത്തിയടിക്കാനും നോമിനേറ്റ് ചെയ്യാനും പേളിയും മറക്കാറില്ല. ആരംഭത്തിലുണ്ടായിരുന്ന സുഹൃത് ബന്ധങ്ങള്‍ ബിഗ് ബോസില്‍ ഇപ്പോഴില്ല. ഉറ്റ സുഹൃത്തുക്കള്‍ വരെ ഇപ്പോള്‍ പല വഴിക്കാണ് സഞ്ചാരം.

റിയാലിറ്റി ,ഷോയില്‍ വരുന്നതിന് മുന്‍പ് മുതലേ ഉണ്ടായിരുന്ന സൗഹൃദം ഷോയില്‍ വന്നു കഴിഞ്ഞപ്പോള്‍ പലര്‍ക്കും നഷ്ടപ്പെടുന്നുണ്ടോ എന്നും പ്രേക്ഷകരില്‍ സംശയമുയരുന്നു. ബിഗ്‌ബോസ് ഹൗസില്‍ എത്തിയതു മുതല്‍ പേളിയും സുരേഷും നല്ല സുഹൃത്തുക്കളായിരുന്നു. ബിഗ് ബോസ് ഹൗസില്‍ പേളിക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ പിന്തുണ പ്രഖ്യാപിച്ച്‌ സുരേഷ് രംഗത്തെത്തിയിരുന്നു. മത്സരാര്‍ഥി എന്നതിലുപരി പേളിയുടെ ലോക്കല്‍ ഗാര്‍ഡിയനെ പോലെയായിരുന്നു സുരേഷ് ബിഗ് ബോസ് ഹൗസില്‍ പലപ്പോഴും പെരുമാറിയിരുന്നത്.

ഇത് മത്സരാര്‍ഥികള്‍ക്കിടയില്‍ പല തവണ സംസാര വിഷയമായിരുന്നു. ഇത് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ഇവര്‍ പ്രകടിപ്പിക്കുന്നുമുണ്ട്.ഒടുവില്‍ സുരേഷിനെതിരെ പരാതിയുമായി പേളി തന്നെ രംഗത്തെത്തിയിരുന്നു. കൂടാതെ ബിഗ് ബോസിനോടും പേളി പരാതിപ്പെട്ടിരുന്നു. സുരേഷേട്ടന്‍ അമിതമായി തനിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നായിരുന്നു പേളിയുടെ പരാതി. മറ്റുള്ളവരോട് എങ്ങനെ പെരുമാറേണ്ട രീതിയെ കുറിച്ച്‌ അദ്ദേഹം തന്നോട് പറയുന്നുണ്ടെന്നും പേളി ബിഗ്‌ബോസിനു മുന്നില്‍ പരാതി പറഞ്ഞു.

ആ കുട്ടിക്ക് തന്നോട് പ്രണയമുള്ളതായി തോന്നിയിട്ടുണ്ടെന്നും അതേക്കുറിച്ച്‌ മനസിലാക്കിയതില്‍ പിന്നെയാണ് താന്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടതെന്നും അരിസ്റ്റോ വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മത്സരാർത്ഥികൾ തമ്മിൽ വാക്കുതർക്കവും ഉണ്ടായി.സുരേഷ്- പേളി സൗഹൃദത്തില്‍ ഒരിക്കല്‍ പേളി തന്നെ സുരേഷിനെ തള്ളി പറയുമെന്ന് തരികിട സാബു പറഞ്ഞിരുന്നു. അത് തന്നെ ഇവിടെ സംഭവിച്ചിരിക്കുകയാണ്. പേളി കാരണമായിരിക്കും ബിഗ് ബോസ് ഹൗസില്‍ നിന്ന് സുരേഷ് പുറത്താകുന്നതെന്നും സാബു അന്ന് പറഞ്ഞിരുന്നു. ഇനി സാബു പറഞ്ഞത് ശരിയാകുമോ എന്ന വരും ദിനങ്ങളില്‍ നിന്ന് കണ്ടറിയാം.

അരിസ്റ്റോ സുരേഷിനോട് സോറി പറഞ്ഞ് ശ്രീനീഷ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പൊസസ്സീവ്‌നെസ് പേളിക്ക് വിനയായി തീരുമെന്ന് രഞ്ജിനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പേളിക്ക് ഇത് ഇടയ്ക്ക് തോന്നിയിരുന്നുവെന്നും ഇത് സുരേഷിനോട് സംസാരിച്ചിരുന്നുവെന്നും സൂചനയുണ്ട്. എന്നാല്‍ പേളിയെക്കുറിച്ച്‌ ആരെങ്കിലും അപവാദം പറയുന്നത് കേട്ടാല്‍ തനിക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ലെന്നും താന്‍ ഇടപെടുമെന്നുമായിരുന്നു അരിസ്റ്റോയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button