ന്യൂഡല്‍ഹി: വിചിത്ര ശബ്ദത്തോടെയുള്ള ചുമയുമായി നാലു വയസ്സുകാരന് ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഏതെങ്കിലും തരത്തിലുള്ള അസുഖമായിരിക്കാം അത് എന്ന് മാത്രമേ ചിന്തിച്ചിരുന്നിട്ടുള്ളൂ. എന്നാല്‍ കുട്ടിയെ ശസ്ത്രക്രിയ നടത്തിയ ഡോകടര്‍മാരുടെ അമ്പരപ്പ് ഇതുവരെ മറിയിട്ടില്ല എന്നതാണ് സത്യാവസ്ഥ.
ദിവസങ്ങളായി നീണ്ടു നിന്ന ചുമയായിരുന്നു നാലുവയസുകാരന്‍ നേരിട്ടിരുന്ന പ്രശ്നം. തുടര്‍ന്ന് കുട്ടിയെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ചുമയുടെ ശബ്ദത്തിന് ഒപ്പം വിസില്‍ അടിക്കുന്ന ശബ്ദം ആയിരുന്നു കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരെ അമ്പരിപ്പിച്ചത്. എന്നാല്‍ എക്സ്റേയെടുത്ത് പരിശോധിച്ചതോടെയാണ് കുട്ടിയുടെ ശ്വാസനാളത്തെ തടസപ്പെടുത്തി എന്തോ വസ്തു ഉണ്ടെന്ന് കണ്ടെത്തിയത്.
തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയിലാണ് ശ്വാസകോശ നാളിയില്‍ നിന്നും വിസില്‍ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ശ്വാസനാളത്തിലെ കടുത്ത അണുബാധയ്ക്ക് കാരണമായ വിസില്‍ എങ്ങനെ അവിടെ എത്തി എന്ന കാര്യം വ്യക്തമായിട്ടില്ല. കളിപ്പാട്ടത്തില്‍ ഉപയോഗിക്കുന്ന വിസിലാണ് ഇത്തരത്തില്‍ കുടുങ്ങിയിരുന്നത്. കുട്ടി ഈ പ്രശ്നങ്ങള്‍ക്ക് കുറച്ചുനേരം മുന്‍പ് കളിപ്പാട്ടം വച്ച് കളിച്ചിരുന്നുവെന്നു മാതാപിതാക്കള്‍ പറഞ്ഞു.
Post Your Comments