KeralaLatest News

ദുരിതബാധിതർക്ക് തെച്ചിക്കോട്ട് രാമചന്ദ്രന്റെ വക ധനസഹായം

പ്രതിസന്ധി മറികടക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

തിരുവന്തപുരം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി ഗജചക്രവർത്തി തെച്ചിക്കോട്ട് രാമചന്ദ്രന്റെ വക ധനസഹായം. ഒരു ലക്ഷം രൂപ സഹായമായി നൽകാനാണ് തീരുമാനം. അതേസമയം പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന് തീരുമാനിച്ചു. ആഘോഷ പരിപാടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read also:പതിനഞ്ചുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു; പെണ്‍കുട്ടിയുടെ മരണമൊഴി ഇങ്ങനെ

പ്രതിസന്ധി മറികടക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം നല്‍കാനാണ് അഭ്യര്‍ഥന. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അവരുടെ പൊതുനന്മാ ഫണ്ട് സംഭാവന ചെയ്യണം.

ഓണാഘോഷത്തിനായി മാറ്റിവച്ചതിന്‍റെ ഒരു പങ്ക് നല്‍കാന്‍ മറ്റു സ്ഥാപനങ്ങളും ജനങ്ങളും തയ്യാറാകണം. വിദേശത്തു നിന്നുള്ള സംഭാവനകള്‍ക്ക് ഫീസ് ഈടാക്കില്ലെന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംഭാവന സ്വീകരിക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാന്‍ സഹകരണ ബാങ്കുകളോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button