ചെറുതോണി: ബുധനാഴ്ച മുതല്‍ ചെറുതോണി പാലത്തിലൂടെ കാല്‍നടയാത്ര അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഇവിടെ ഗതാഗതം നിരോധിച്ചിരുന്നു. എന്നാല്‍ വാഹന ഗതാഗതം പുന:സ്ഥാപിക്കുനത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിനായി വിദഗ്ദ പരിശോധനയുടെ ആവശ്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ചെറുതോണി പാലം ബലപ്പെടുത്തുന്നതിന് ജോയിസ് ജോര്‍ജ് എംപിയുടെ ഫണ്ടില്‍നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചു.
ALSO READ:വയര്‍ലെസ് സന്ദേശം കിട്ടിയ ഉടനെ കുഞ്ഞിനേയും എടുത്ത് പാഞ്ഞു; സോഷ്യൽ മീഡിയ തിരഞ്ഞ ആ രക്ഷകന്‍ ഇതാണ്
Post Your Comments