Latest NewsKerala

പ്രോട്ടോകോൾ മാറ്റിവെച്ച് അര്‍ധരാത്രി ദുരിതാശ്വാസ ക്യാമ്പില്‍ അരിച്ചാക്ക് ചുമന്ന് എം .ജി രാജമാണിക്യവും സബ് കളക്ടര്‍ ഉമേഷും

കല്‍പ്പറ്റ: മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പുകളിൽ അരിച്ചാക്കുകൾ തലയിലും ചുമലിലുമായി ചുമന്നിറക്കി എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടർ എൻ.എസ്.കെ ഉമേഷും. പ്രോട്ടോകോൾ മാറ്റിവച്ചാണ് ഇരുവരും അരിച്ചാക്കുകള്‍ ഇറക്കാന്‍ മുന്നില്‍ നിന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം രാത്രിയായിരുന്നു ഇരുവരും കളക്ടറേറ്റിൽ എത്തിയത്.

ഈ സമയം ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരി വയനാട് കളക്ടറേറ്റിലെത്തിയിരുന്നു. രാവിലെ മുതൽ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് വിശ്രമിക്കാൻ പോയിരിക്കുകയായിരുന്നു. വളരെ കുറച്ചു ജീവനക്കാരെ അപ്പോൾ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് അവർക്കൊപ്പം ചേർന്ന് ഇരുവരും ലോഡിറക്കിയത് . മുഴുവൻ ലോഡും ഇറക്കിയശേഷമാണ് ഇരുവരും മടങ്ങിയത്.

shortlink

Post Your Comments


Back to top button