ദോഹ : ഖത്തറിൽ അസുഖം ബാധിച്ച് മലയാളി യുവാവ് മരിച്ചു. കാസർഗോഡ് സ്വദേശി മുഹമ്മദ് അയാസ് (38) ആണ് മരിച്ചത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജോലിയുടെ ആവശ്യത്തിനായി സന്ദര്‍ശക വിസയിൽ മുഹമ്മദ് അയാസ് ഖത്തറില്‍ എത്തിയത്. എന്നാൽ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചൊവ്വാഴ്ച്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. കെഎംസിസിയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
Also read : യെമനിൽ ബസിന് നേരെ ആക്രമണം: നിരവധി കുട്ടികൾ കൊല്ലപ്പെട്ടു
Post Your Comments