മലപ്പുറം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായി ഉരുള്‍പൊട്ടല്‍ ഉണ്ടായി. കോഴിക്കോട് പുതുപ്പാടി കണ്ണപ്പന്‍കുന്ന്, കരുവാരക്കുണ്ട് മണലിയാപാടം, താമരശേരി മൈലിളാംപാറ, കൂരാച്ചുണ്ടിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. കക്കയംവാലിയില്‍ ഉരുള്‍പൊട്ടലില്‍ ഒന്‍പത് തൊഴിലാളികള്‍ ഒറ്റപ്പെട്ടു. ചാലിയാര്‍ കരകവിഞ്ഞതിനാല്‍ നിലമ്പൂരില്‍ 40 തൊഴിലാളികള്‍ കുടുങ്ങികിടക്കുകയാണ്.
Read Also : കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി അടച്ചിടും. സുരക്ഷാജീവനക്കാരോട് പദ്ധതി പ്രദേശത്ത് നിന്ന് മാറിപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് കാരണം.
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ വരുന്ന 48 മണിക്കൂര്‍ നേരത്തേക്ക് അതിശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 11 സെന്റിമീറ്റര്‍ വരെ ശക്തിയുളള മഴയും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും 20 സെന്റീമീറ്റര്‍ വരെയുളള അതിശക്തമായ മഴയും പെയ്യുമെന്നാണ് മുന്നറിയിപ്പ്.
മണിക്കൂറില്‍ 35 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ദമാകാന്‍ ഇടയുളളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments