ഡൽഹി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണസംഘം 9 മണിക്കൂർ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടിരുന്നു.
ബിഷപ്പ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് അന്വേഷണസംഘം അറിയിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് സൂചന നൽകി. മൊഴികള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചെന്നും അന്വേഷണസംഘം വ്യക്തമാക്കി. പീഡനം നടന്നെന്ന് പറയുന്ന തീയതികളില്‍ വൈരുദ്ധ്യമുണ്ടെന്നും പോലീസ് പറഞ്ഞു.പീഡനം നടന്നെന്ന് പറയുന്ന ദിവസം മഠത്തിലെത്തിയിട്ടില്ലെന്നാണ് ബിഷപ്പ് പറഞ്ഞത്. ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും ബിഷപ്പ് അറിയിച്ചു.
Read more:ഇടുക്കി ഡാമിലെ ജലനിരപ്പിൽ ആശങ്ക ഒഴിയുന്നു
അതേസമയം ബിഷപ്പിന്റെ മൊബൈല്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ഫോറന്‍സിക് പരിശോധന കേരളത്തിലെത്തിയതിന് ശേഷം മാത്രമേ ഉണ്ടാകൂ. അന്വേഷണസംഘം ഇന്നോ നാളെയോ കേരളത്തിലേക്ക് മടങ്ങും.ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പ് ഹൗസിലെത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ചോദ്യം ചെയ്യൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ബിഷപ്പിന്റെ സ്വകാര്യ ഉദ്യോഗസ്ഥർ ആക്രമിച്ചിരുന്നു. ക്യാമറകൾ തല്ലിത്തകർക്കുകയും മാധ്യമപ്രവർത്തകരെ പൂട്ടിയിടുകയും ചെയ്തിരുന്നു.
Post Your Comments