
ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനത്തില്‍ ബുള്ളറ്റ് പ്രൂഫ് കവചമില്ലാതെ ജനങ്ങളോട് നേരിട്ട് സംവദിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നു. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോള്‍ പ്രധാനമന്ത്രിമാര്‍ക്കു മുന്നില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന്റെ ഒരു കവചമുണ്ടാകാറുണ്ട്. ഇന്ദിരാഗാന്ധി വധത്തിനു ശേഷമാണ് പ്രധാനമന്ത്രിമാര്‍ക്ക് അത്തരത്തിലൊരു സുരക്ഷ ഒരുക്കിയത്. എന്നാല്‍ 2014ല്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റാന്‍ ആവശ്യപ്പെട്ടു. ‘ജനങ്ങളോട് നേരിട്ടു സംവദിക്കാന്‍’ വേണ്ടിയായിരുന്നു അത്.
Read Also : പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ഗുരുതര സുരക്ഷാവീഴ്ച
എന്നാല്‍ ബുള്ളറ്റ് പ്രൂഫിന്റെ രക്ഷാകവചം ഇല്ലെങ്കിലും പ്രധാനമന്ത്രിയ്ക്ക് ഒരു സുരക്ഷാകോട്ട തന്നെയാണ് തീര്‍ക്കാറ്. 2014 മുതല്‍ എല്ലാ സ്വാതന്ത്ര്യദിനത്തിനും ഗ്ലാസ് മറയില്ലാതെ മോദി പ്രസംഗിക്കുമ്പോള്‍ ഒരിലയനക്കം പോലും ശ്രദ്ധയോടെ നിരീക്ഷിച്ച് വന്‍ സുരക്ഷ കോട്ട തന്നെ ചുറ്റിലുമുണ്ടാകും. പക്ഷേ അത് കാഴ്ചക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനും കഴിയില്ല.
Post Your Comments