ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ഡാമിന്റെ എല്ലാ ഷട്ടറുകളും ഇപ്പോൾ തുറക്കുവാന്‍ കാരണം. സെക്കൻഡിൽ 600 ഘനമീറ്റർ വെള്ളമായിരിക്കും പുറത്തേക്ക് ഒഴുക്കി വിടുക. നിലവിൽ സെക്കൻഡിൽ 300 ഘനമീറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇത് ഇരട്ടിയാക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയരും. തിങ്കളാഴ്ച വൈകിട്ട് ജലനിരപ്പ് 2,396.96 അടിയായി കുറഞ്ഞതോടെ രണ്ടു ഷട്ടറുകൾ അടച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇത് 2,397.10 അടിയായി വർധിച്ചു. അതേസമയം ചെറുതോണി പാലത്തിൽ വെള്ളം കയറാൻ സാധ്യയുള്ളതിനാൽ പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു കളക്ടർ മുന്നറിയിപ്പ് നൽകി.
Post Your Comments