റിയാദ്: ഹജ്ജിനെത്തിയ വിദേശികളുടെ എണ്ണം ഇതുവരെ 13 ലക്ഷം കവിഞ്ഞു.ആറ് ശതമാനത്തിന്‍റെ വർധനയാണിത്. വിദേശ രാജ്യങ്ങളിൽനിന്നും ഈ ഹജ്ജ് കാലത്ത് ഇരുപതു ലക്ഷത്തോളം തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ് -ഉംറ മന്ത്രാലയം അറിയിച്ചു.
Read also:ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണ ടിന്റു ലൂക്ക മത്സരിക്കില്ല; അമ്പരപ്പോടെ കായികലോകം
കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ ആറു ശതമാനം വർദ്ധനവുണ്ട്. ഹജ്ജിനെത്തിയ 13,02,192 വിദേശ തീർത്ഥാടകരിൽ 12,19,725 പേര് വ്യോമ മാർഗമാണ് എത്തിയത്. 67,799 പേര് കര മാർഗവും 14,668 പേര് കടൽ മാർഗവുമാണ് എത്തിയതെന്ന് ജവാസാത് ഡയറക്‌ട്രേറ്റ് വ്യക്തമാക്കി.
Post Your Comments