ഷാര്‍ജ•യു.എ.ഇയില്‍ സ്വകാര്യ മേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 22 ബുധനാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്കുള്ള അവധി.
ജോലികള്‍ ആഗസ്റ്റ് 23 വ്യാഴാഴ്ച പുനരാരംഭിക്കും.
READ ALSO: യു.എ.ഇ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
മനുഷ്യവിഭവ ശേഷി എമിറാത്തി വത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയ്ക്കുള്ള ഈദ് അവധി പ്രഖ്യാപിച്ചത്.
അതേസമയം, യു.എ.ഇ പൊതുമേഖലയ്ക്കും സര്‍ക്കാര്‍ വകുപ്പുകളും ഒരാഴ്ചയാണ് ബലിപെരുന്നാള്‍ അവധി.
നേരത്തെ സൗദി സുപ്രീംകോടതി ബലിപെരുന്നാള്‍ ആഗസ്റ്റ് 21 ന് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments