ദുബായ്: ഈദ് അല്‍ അദായോടനുബന്ധിച്ച് യുഎഇ രാജാവ് ഷെയ്ഖ് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍ 704 തടവുകാര്‍ക്ക് മാപ്പു നല്‍കി. പലതരം കുറ്റകൃത്യങ്ങള്‍ ചെയ്തവരും ഇവരിലുണ്ട്. അവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. തടവില്‍ കഴിഞ്ഞിരുന്നവര്‍ക്കും അവരുടെ കുടുംബത്തിനും പുതിയൊരു ജീവിതം തുടങ്ങുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനം അദ്ദേഹം കൈകൊണ്ടത്.
ALSO READ:ഈദ് അല്‍ അദാ അവധി ദിവസങ്ങളില്‍ സൗജന്യ വൈഫൈ വാഗ്ദാനം നല്‍കി യുഎഇ
Post Your Comments