Latest NewsKerala

ഈ സാഹചര്യത്തില്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കണമെന്ന് ഹൈക്കോടതി

ഇടുക്കി ജില്ലയിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കാനാണ് ഹൈക്കോടതി വ്യക്തമാക്കിയത്

കൊച്ചി: ഈ സാഹചര്യത്തില്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കണമെന്ന് ഹൈക്കോടതി. കേരളം കനത്ത മഴ മൂലമുള്ള പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ ദുരിതം നേരിടുന്ന ഇടുക്കി ജില്ലയിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കാനാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

Also Read :  കനത്ത മഴ : വിവിധ ജില്ലകളിൽ ഇന്നും അവധി

എം.ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളില്‍ 16 ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തുവാനായിരുന്നു സര്‍വകലാശാലയുടെ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍. എന്നാല്‍ മഴക്കെടുതിയും ഉരുള്‍പൊട്ടലും കാരണം ജില്ലയിലെ എല്ലാ മേഖലകളിലും ജീവിതം ദുസ്സഹമായി മാറിയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് അഭിഭാഷകരായ പ്രൊഫെഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുവാന്‍ ജസ്റ്റിസ് എ . മുഹമ്മദ് മുഷ്ത്താഖ് ഉത്തരവായത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button