Latest NewsInternational

ഡോക്ലം സംഘർഷത്തിന് ഒരു വർഷം: ചൈന ലഡാക്കിൽ നുഴഞ്ഞുകയറിയത് 400 മീറ്റർ

ഇന്ത്യയുടേയും ചൈനയുടെയും ബ്രിഗേഡിയർമാർ തമ്മിലുള്ള സംഭാഷണത്തിന് ശേഷം

ന്യൂഡൽഹി : 73 ദിവസം നീണ്ട് നിന്ന ഇന്ത്യ-ചൈന സൈനിക ഡോക്ലം സംഘര്‍ഷത്തിന് ഒരു വർഷം തികയുമ്പോൾ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (PLA ) ലൈൻ ഓഫ് ആക്ചുൽ കൺട്രോൾ (LAC ) കടന്നു വീണ്ടും ഇന്ത്യൻ പ്രവിശ്യയായ ലഡാക്കിലെ ഡെംചോക്കിൽ നുഴഞ്ഞുകയറിയിരിക്കുകയാണ്. ഏകദേശം 300-400 മീറ്ററുകളാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി കഴിഞ്ഞ മാസം മുതൽ നുഴഞ്ഞു കയറിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയുടേയും ചൈനയുടെയും ബ്രിഗേഡിയർമാർ തമ്മിലുള്ള സംഭാഷണത്തിന് ശേഷം സൈനിക ടെന്റുകൾ ഒരിക്കൽ പൊളിച്ചു മാറ്റിയതാണ്. എന്നാൽ ചൈനയുടെ ചില ടെന്റുകൾ ഇപ്പോഴും ഡെംചോക്കിൽ ഉള്ളതായാണ് വിവരങ്ങൾ.

Read also:കാറിലിരുന്ന് ചുംബിച്ച കമിതാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി

ഡെംചോക്ക് മേഖല ലൈൻ ഓഫ് ആക്ചുൽ കൺട്രോളിന്റെ 23 തർക്കമേഖലകളിൽ ഒന്നാണ്. ഈ തർക്കമേഖലകൾ സംബന്ധിച്ച് ചൈനയും ഇന്ത്യയും ഇടയ്ക്കിടെ കൊമ്പുകോർക്കാറുണ്ട്. ഈ വർഷം മാത്രം ഇതുവരെ 170 നുഴഞ്ഞുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. 2016 ൽ 273ഉം 2017 ൽ 426 ഉം നുഴഞ്ഞുകയറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. 73 ദിവസം നീണ്ട് നിന്ന ഡോക്ലം സംഘർഷം രണ്ടു രാജ്യങ്ങളും തമ്മിൽ വലിയ നയതന്ത്ര വിയോജിപ്പുകൾക്കും വാദപ്രതിവാദങ്ങൾക്കും കാരണമായിരുന്നു.

ഉണ്ടായിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. 2016 ൽ 273ഉം 2017 ൽ 426 ഉം നുഴഞ്ഞുകയറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. 73 ദിവസം നീണ്ട് നിന്ന ഡോക്ലം സംഘർഷം രണ്ടു രാജ്യങ്ങളും തമ്മിൽ വലിയ നയതന്ത്ര വിയോജിപ്പുകൾക്കും വാദപ്രതിവാദങ്ങൾക്കും കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button