KeralaLatest News

നാം ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാമെന്ന് മുഖ്യമന്ത്രി

ലോകത്തുള്ള എല്ലാമലയാളികള്‍ക്കും മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഇങ്ങനെ

തിരുവനന്തപുരം: നാം ഒന്നിച്ചു നിന്നാല്‍ ഏതുകൊടിയ ദുരന്തവും നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിസ്രോതസ്സെന്നും, മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണര്‍ത്താന്‍ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെയെന്നും പിണറായി വ്യക്തമാക്കി.

Read Also : ലക്ഷ്യബോധമുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കലാണ് സ്വാമി വിവേകാനന്ദനുള്ള യഥാര്‍ത്ഥ ആദരം : മുഖ്യമന്ത്രി പിണറായി വിജയന്‍

വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം വന്നെത്തുന്നതെന്നും, കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ലെന്നും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളാകെയും ഒന്നിച്ചുനിന്നാണ് ഈ ദുരന്തത്തെ അതിജീവിക്കുന്നതെന്നും, നാം ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാന്‍ കഴിയും എന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button