അബുദാബി•ബലിപെരുന്നാള്‍ പ്രമാണിച്ച് 704 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാര്‍ക്കാണ് ഷെയ്ഖ് ഖലീഫ മാപ്പുനല്‍കിയത്.
Read also: സൗദിയിൽ കോടതി രേഖകൾ ചോർത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ
ഇവരുടെ സാമ്പത്തിക ബാധ്യതകളും (പിഴ) തീര്‍പ്പാക്കാന്‍ ഷെയ്ഖ് ഖലീഫ ഉത്തരവിട്ടിട്ടുണ്ട്.
തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങള്‍ ദുരിതം ഇല്ലാതാക്കാനും അവസരം നല്‍കുന്നതിനായാണ് ഷെയ്ഖ് ഖലീഫയുടെ നടപടി.
Post Your Comments