കോഴിക്കോട്: സ്വര്‍ണ ലായനിയുമായി രണ്ടു പേര്‍ പിടിയില്‍, അറസ്റ്റ് നടന്നത് ചെന്നൈ മെയിലില്‍. കഴിഞ്ഞ ദിവസമാണ് ചെന്നൈ – മംഗലാപുരം മെയിലില്‍ കടത്തുകയായിരുന്ന 13 ലിറ്റര്‍ സ്വര്‍ണ ലായനിയുമായി കൊടുവള്ളി സ്വദേശികളായ ജസീല്‍, സുലൈമാന്‍ എന്നിവര്‍ പിടിയിലായത്. ആര്‍പിഎഫ് എസ്ഐ കെ.എം. നിഷാന്തിന്റെ നേതൃത്വത്തില്‍ നടന്ന പതിവ് പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്.
കോഴിക്കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ലായനി ഡിആര്‍ഐക്ക് കൈമാറി. ഇരുവരെയും ഡിആര്‍ഐ ചോദ്യം ചെയ്യും. ലായനി ശുദ്ധീകരിച്ച് സ്വര്‍ണം വേര്‍തിരിച്ചതിന് ശേഷം മാത്രമേ എത്രയുണ്ടെന്നുള്ള കാര്യം അറിയാന്‍ കഴിയൂ. അതേസമയം കൊടുവള്ളിയിലെ ഒരു ജ്വല്ലറി ഉടമയുടെ നിര്‍ദേശപ്രകാരം ചെന്നൈയില്‍ നിന്നാണ് ലായനി കൊണ്ടു വന്നതെന്ന് ഇവര്‍ ആര്‍പിഎഫിനോട് പറഞ്ഞു.
Post Your Comments