‘മാതൃഭൂമി’യെ ബഹിഷ്‌ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന വി.ടി ബല്‍റാം എല്‍എഎയുടെ ആഹ്വാനത്തിന് ഭീമയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം മുസ്ളീം യുവാവിന്റെ മറുപടി. ‘ഭീമയില്‍ നിന്നേ സ്വര്‍ണം വാങ്ങു എന്ന സംഘികള്‍ ക്യാമ്പയിന്‍ തുടങ്ങി കഴിഞ്ഞു, സംഘികള്‍ മാത്രം ഭീമയില്‍ നിന്ന് സ്വര്‍ണം വാങ്ങട്ടെ, ‘എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഹിന്ദു സമൂഹം മാതൃഭൂമിക്കെതിരെ ഉയര്‍ത്തുന്ന പ്രതിഷേധം സംഘി ലേബലിലൊതുക്കി വര്‍ഗ്ഗീയ വേര്‍ത്തിരിവ് ഉണ്ടാക്കുകയാണ് വി.ടി ബല്‍റാം എന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിറകെയാണ് ഭീമയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം ജ്വല്ലറിയുടെ മുന്‍പില്‍ നിന്ന് ഫേസ്ബുക്ക് ലൈവുമായി അഴിപ്പുറത്ത് അലി എസ് ഹഫീസ് എന്നയാള്‍ രംഗത്തെത്തിയത്. ഇപ്പോള്‍ ബഹിഷ്‌കരണ ആഹ്വാനം നല്‍കിയ ബലരാമന്‍ ഉദ്ദേശിച്ചത് ഹിന്ദു – മുസ്ലിം സംഘര്‍ഷം മാത്രമാണ് അത് ഒഴിവാക്കാനാണ് ഫേസ്ബുക്ക് ലൈവിലെത്തിയതെന്ന് അലി പറയുന്നു.
ബല്‍റാമന്‍ ബഹിഷ്‌ക്കരിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ രാവിലെ തന്നെ ജ്വല്ലറിയില്‍ വന്ന സ്വര്‍ണം വാങ്ങിയെന്നും യുവാവ് പറയുന്നു. കര്‍ക്കിടക മാസമായിട്ടും ജ്വല്ലറിയില്‍ സൂചി കുത്താന്‍ ഇടമില്ല. നി പറഞ്ഞതിന്റെ ഉദ്ദേശം ഹിന്ദു -മുസ്ലിം സംഘര്‍ഷമാണെങ്കില്‍ അത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഭീമയിലെത്തി സ്വര്‍ണം വാങ്ങിയതെന്നും അലി ഹഫീസ് പറയുന്നു. വീഡിയോ കാണാം:
Post Your Comments