KeralaLatest News

സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി

80.71 ലക്ഷം കാര്‍ഡ് ഉടമകളില്‍ 10 ലക്ഷത്തിലേറെപ്പേര്‍ അനര്‍ഹമായി ഇളവു കൈപ്പറ്റുന്നുണ്ടെന്നാണു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍

തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരില്‍ നിന്നും നിന്നു തുക തിരിച്ചുപിടിക്കുന്ന നടപടി ആരംഭിച്ചു. ഇതിനു തയാറാകാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ആറുമാസം വരെ തടവും പിഴയുമാണു ശിക്ഷ. 80.71 ലക്ഷം കാര്‍ഡ് ഉടമകളില്‍ 10 ലക്ഷത്തിലേറെപ്പേര്‍ അനര്‍ഹമായി ഇളവു കൈപ്പറ്റുന്നുണ്ടെന്നാണു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.

മെച്ചപ്പെട്ട സാമ്പത്തികസ്ഥിതി മറച്ചുവച്ചു സൗജന്യമായും കുറഞ്ഞ നിരക്കിലും മാര്‍ച്ച് മുതല്‍ വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വിലയാണ് ഇവര്‍ ഒടുക്കേണ്ടത്. ഒരു കിലോഗ്രാം അരിക്ക് 29.81 രൂപയും ഗോതമ്പിന് 20.68 രൂപയുമാണിത്. ഒപ്പം, കാര്‍ഡ് ഹാജരാക്കി മുന്‍ഗണനേതര വിഭാഗത്തിലേക്കു മാറ്റണം. മുന്‍ഗണനാ വിഭാഗത്തിലെ 80,000 സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ഒരു ഓഫിസില്‍ നിന്ന് ഈ മാസം കുറഞ്ഞത് 2500 പേര്‍ക്ക് നോട്ടിസ് നല്‍കണമെന്നാണു നിര്‍ദ്ദേശം.

Also Read : റേഷന്‍കാര്‍ഡിനായി ഓണ്‍ലൈന്‍വഴി അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം

സ്വകാര്യാവശ്യത്തിന് ഉപയോഗിക്കുന്ന നാലുചക്ര വാഹനം, 1000 ചതുരശ്ര അടി വീട്, ഒരേക്കറില്‍ കൂടുതല്‍ ഭൂമി എന്നിവയുള്ളവര്‍ മുന്‍ഗണനാ വിഭാഗത്തിന്റെ പരിധിയില്‍ വരില്ല. അഥവാ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കഴിഞ്ഞ ഡിസംബറിനകം കാര്‍ഡ് ഹാജരാക്കി സ്വയം ഒഴിവാകണമെന്നു നിര്‍ദേശിച്ചിരുന്നു. എന്നിട്ടും തയാറാകാത്തവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയടുക്കാനൊരുങ്ങുന്നത്. ഇത്തരം അനര്‍ഹരുടെ വിവരം നാട്ടുകാര്‍ തന്നെ ഫോണിലൂടെ നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button