റിയാദ്: വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് നൽകി .
സൗദിയിലാണ് സംഭവം. ഉദ്യോഗസ്ഥർ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു പിതാവ് മാപ്പുനല്‍കിയത്.
പിതാവ് മാപ്പ് നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകായും ചെയ്തു.
സൗദിയിലെ റാബിഗ് ഗവര്‍ണറേറ്റിലാണ് വധശിക്ഷക്ക് കാരണമായ കൊലപാതകം നടന്നത്. വിചാരണക്കൊടുവില്‍ പ്രതിക്ക് കോടതി വധശിക്ഷ വധിച്ചുവെന്നും അപ്പീലുകള്‍ തള്ളുകയും പ്രതിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും ചെയ്തതോടെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Read also:മാർക്‌സിസ്‌റ്റ് ചിന്തകനും സാമ്പത്തിക ശാസ്‌ത്രഞ്‌ജനുമായ സമീർ അമിൻ അന്തരിച്ചു
കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദിയും വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയാവാനെത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഇയാള്‍ അടുത്തേക്ക് ചെല്ലുകയും തന്റെ മകന്റെ ഘാതകന് താന്‍ മാപ്പുനല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
Post Your Comments