
കൊൽക്കത്ത : മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി( 89 )അന്തരിച്ചു. വൃക്കരോഗം ബാധിച്ച് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരിച്ചത്. രക്തശുദ്ധീകരണം നടത്തുന്നതിനിടയിൽ ഇന്നലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തിരുന്നു.
കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടർന്നും അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. 40 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം സുഖപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തിയ അദ്ദേഹം ശനിയാഴ്ച മുതൽ ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണ് കഴിഞ്ഞിരുന്നത്.
പത്തു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതൽ 2009 വരെ സ്പീക്കറായി പ്രവർത്തിച്ചു. യുപിഎ സർക്കാരിനു സിപിഎം പിന്തുണ പിൻവലിച്ചതിനെ തുടർന്ന് സ്പീക്കർ പദവിയിൽ നിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ൽ പാർട്ടി പുറത്താക്കി.
Post Your Comments