റിയാദ്: കേരളത്തിലെത്തുന്ന വിദേശികൾക്ക് ജാഗ്രതാ നിർദേശം. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ സന്ദർശനത്തിനെത്തിയ സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചത്. സുരക്ഷാ വിഭാഗത്തിന്റെ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോൺസുലേറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Read also:സംസ്ഥാനത്ത് വീണ്ടും ഉരുള്‍ പൊട്ടി ; ആളപായമില്ല
അതേസമയം മൂന്നാര്‍ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ 20 ടൂറിസ്റ്റുകളെ കെടിഡിസിയുടെ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. വിദേശികള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ നല്കാന് ഡയറക്ടര്‍ ജില്ലാ കലക്ടര്‍ ജീവന് ബാബുവിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ടൂറിസറ്റുകളെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കുന്നത് വരെ ടൂറിസ്റ്റുകളെല്ലാം ടൂറിസം വകുപ്പിന്റെ സംരക്ഷണത്തിലായിരിക്കുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
Post Your Comments