റിയോ: ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റൊണാള്‍ഡോ ഇന്ന് ആശുപത്രിയി വിടും. ഇന്നലെ നെഞ്ച് വേദനയെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബ്രസീലിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് റൊണാള്‍ഡോയെ പ്രവേശിപ്പിച്ചത്. ന്യുമോണിയ കാരണമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു താരത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് കിട്ടിയ റിപ്പോർട്ട്. താന്‍ മെച്ചപ്പെട്ട നിലയില്‍ ആണെന്ന് ട്വിറ്റര്‍ വഴി അറിയിച്ച് റൊണാൾഡോ തന്നെയാണ് ആരാധകരുടെ ആശങ്കകൾക്ക് അറുതി വരുത്തിയത്. റൊണാൾഡോ ഇന്ന് തന്നെ ആശുപത്രി വിടുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
Also Read: പീറ്റർ ഹെയ്നിന്റെ ജന്മദിനം ആഘോഷമാക്കി സൂപ്പർതാരം; ചിത്രങ്ങൾ വൈറൽ
Post Your Comments