മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ വഴി പട്ടികജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലനത്തിലേക്ക് യോഗ്യരായ പരിശീലകരെ തെരഞ്ഞെടുക്കും.
ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ് ബന്ധപ്പെട്ട വിഷയത്തിലെ പരിശീലകരാകാനുള്ള യോഗ്യത. പി.എസ്.സി പരീക്ഷാ പരിശീലനത്തില്‍ അഞ്ച് വര്‍ഷത്തിലേറെ പരിചയമുള്ള ബിരുദധാരികളെയും പരിഗണിക്കും. സര്‍വീസില്‍ നിന്നും വിരമിച്ച അധ്യാപകരുള്‍പ്പെടെയുള്ളവര്‍ക്കും യോഗ്യതക്കു വിധേയമായി അപേക്ഷിക്കാം.
നിശ്ചിത യോഗ്യതയുള്ളവര്‍ വിശദ ബയോഡേറ്റയും അര്‍ഹത രേഖകളും സഹിതം 18ന് രാവിലെ 11ന് തിരുവനന്തപുരം മണ്ണന്തലയിലുള്ള ഗവ.പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0471 2543441
Also read : അപ്രന്റീസ് ട്രെയിനിംഗിന് അവസരം
Post Your Comments