ഉപയോക്താക്കൾക്ക് സന്തോഷിക്കാൻ വക നൽകുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്. 2.18.246 അപ്‌ഡേറ്റിൽ റിപ്പോർട്ട് ഫീച്ചറാണ് ലഭ്യമാവുക. പുതിയ ലേ ഔട്ടിലാണ് ഈ ഫീച്ചർ എത്തുന്നതെന്ന് ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നോ,ഗ്രൂപ്പിൽ നിന്നും വരുന്ന സന്ദേശങ്ങൾ വാട്സ് ആപ്പിന് റിപ്പോർട്ട് ചെയുവാൻ ഈ ഫീച്ചറിലൂടെ സാധിക്കുന്നു. കൂടാതെ നമ്പർ ബ്ലോക്ക് ചെയാനും സന്ദേശങ്ങൾ ഡിലീറ്റ് ചെയാനുള്ള സൗകര്യവും ലഭ്യമാണ്.
അതേസമയം ഗ്രൂപ്പുകളിലായിരിക്കും റിപ്പോർട്ട് ഫീച്ചറിനായുള്ള പുതിയ ലേ ഔട്ടെന്നാണ് സൂചന. ഉപഭോക്താക്കൾക്ക് റിപ്പോർട്ട് ഫീച്ചർ എളുപ്പത്തിൽ മനസിലാക്കുക എന്നതാണ് പുതിയ ലേ ഔട്ടിലൂടെ വാട്സ് ആപ്പ് ലക്ഷ്യം വെക്കുന്നത്.
Also read : മോമോ : ദുരൂഹത നിറഞ്ഞ വഴികള്‍ : ഒരു വാട്‌സാപ് നമ്പറിലേക്കു സന്ദേശമയച്ചാല്‍ മറുപടിയായി ലഭിക്കുന്നത് മരണം
Post Your Comments