തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉദാരമായ സംഭാവനകള്‍ നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പ്രളയ ദുരിതബാധിതരുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പര്യാപ്തമല്ലാത്തതിനാല്‍ മരുന്ന്, അരി, വസ്ത്രം തുടങ്ങിയവ പരമാവധി സമാഹരിച്ച് നല്‍കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിർമ്മിക്കാൻ കൂടുതല്‍ പണം അനുവദിക്കാനും കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുവാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും എം.എം ഹസൻ വ്യക്തമാക്കി.
Read also: തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി ചെന്നിത്തല
Post Your Comments