മൊറോക്കോ : ബാഴ്സലോണയുടെ നായകനായുള്ള ലയണല്‍ മെസ്സിയുടെ ആദ്യ മത്സരത്തില്‍ തന്നെ ബാഴ്സയ്ക്ക് കിരീടം. സ്പാനിഷ് സൂപ്പര്‍ കോപ്പ കിരീടത്തോടെ മെസ്സി തന്റെ അരങ്ങേറ്റത്തിന് മാറ്റ് കൂട്ടി. 13 വര്‍ഷമായ് ബാഴ്സ താരമായ മെസ്സി ആദ്യമായാണ് ടീമിന്റെ ഫസ്റ്റ് ക്യാപ്റ്റനാകുന്നത്. മിഡ്ഫീല്‍ഡില്‍ ആന്ദ്രെ ഇനിയെസ്റ്റ ടീം വിട്ടതോടെയാണ് മെസ്സി ബാഴ്സയുടെ മുഴുവന്‍സമയ നായകനായത്.
Read also:യുവന്റസിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത് ക്രിസ്റ്റിയാനോ; വീഡിയോ
ബാഴ്സലോണയ്ക്കായ് ഏറ്റവും കൂടുതല്‍ കിരീട വിജയങ്ങളെന്ന നേട്ടവും ഇതോടെ മെസ്സിക്ക് സ്വന്തമായി. ബാഴ്സയ്ക്കൊപ്പം മെസ്സി നേടുന്ന 33-ാം കിരീടമാണിത്. സ്പാനിഷ് ലാ ലിഗയ്ക്ക് മുന്നോടിയായുള്ള സ്പാനിഷ് സൂപ്പര്‍ കപ്പില്‍ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സ കിരീടമണിഞ്ഞത്. ജെറാര്‍ഡ് പിക്വെ, ഔസ്മാന്‍ ഡെംമ്പേല എന്നിവര്‍ ബാഴ്സക്കായി ഗോള്‍ നേടി. പാബ്ലോ സരാബിയയാണ് സെവിയ്യയുടെ ഏകഗോള്‍ നേടിയത്.
ആദ്യ പകുതിയിൽ സെവിയ്യയാണ് ലീഡ് നേടിയത്. ഒമ്പതാം മിനിറ്റില്‍ ബാഴ്സ പ്രതിരോധത്തിലെ പിഴവിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കി നിൽക്കെ പിക്വെ ബാഴ്സയ്ക്ക് വേണ്ടി ഗോൾ നേടി മറുപടി നൽകി. രണ്ടാം പകുതിയില്‍ ലീഡ് ചെയ്ത ബാഴ്സ 78ാം മിനിറ്റിൽ ഡെംബലേയുടെ ഗോളോട് കൂടി കിരീടം നേടി.
Post Your Comments