ഇസ്ലാമാബാദ് : കാറിലിരുന്ന് പരസ്പരം മറന്ന് ആലിംഗനം ചെയ്ത കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലായിരുന്നു കമിതാക്കളുടെ ചുംബനം. പാകിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. കമിതാക്കള്‍ ചെയ്ത തെറ്റിന് രാജ്യത്തെ നിയമമനുസരിച്ച് മൂന്നു മാസം തടവോ പിഴയോ അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Read ALSO : പൊതു സ്ഥലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് കമിതാക്കള്‍, നാട്ടുകാര്‍ കൊടുത്തത് നല്ല അസല്‍ പണി
പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പാക് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴും ഇവര്‍ ആലിംഗനത്തില്‍ വ്യാപ്തരായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കറാച്ചി കമ്പനി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments