Latest NewsKerala

വിവിധ ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്നു വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. വയനാട്, പാലക്കാട് ജില്ലകളിൽ പ്രൊഫഷനല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ചൊവ്വാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും, അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ് .

Also readഅതീവ ജാഗ്രതാ നിര്‍ദേശം: ശബരിമല യാത്ര തത്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട ജില്ലയിൽ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും, എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ചൊവ്വാഴ്ച അവധി ആയിരിക്കും. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും  നാളെ അവധിയാണ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി ആയിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button