തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച വരെ അതിജാഗ്രതാ നിര്‍ദേശം.
Also Read: പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ദേവസ്വം ബോര്‍ഡിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
പടിഞ്ഞാറന്‍ മേഖലകളില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്. ആലപ്പുഴയില്‍ രണ്ടു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഈ മാസം 15 വരെ തീരദേശത്ത് കനത്ത വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്കു-പടിഞ്ഞാറന്‍ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Post Your Comments