വയനാട്: കേരളത്തിലെ മഴക്കെടുതിയുടെ ദുരിതാശ്വാസ ക്യാമ്പുകൾ വീട്ടിൽ ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടു വന്ന് തള്ളാനുള്ള ഇടമല്ലെന്ന് കോഴിക്കോട് മുൻ കളക്ടർ പ്രശാന്ത് നായർ. ദുരിതാശ്വാസ ക്യാമ്പുകളിൽ ഷോ ഓഫ് നടത്തി സഹായം ചെയ്യരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. ക്യാമ്പിലുള്ളവരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കാതെയാകണം സഹായം ചെയ്യേണ്ടതെന്നും കളക്ടർ ബ്രോ ഓർമ്മിപ്പിച്ചു.
ഉപയോഗ ശൂന്യമായ ധാരാളം വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നുണ്ട്. ഇത്തരം വസ്ത്രങ്ങൾ ഒഴിവാക്കണമെന്ന് വയനാട് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. നാളെ ആരാണ്, എപ്പോഴാണ് അഭയാർത്ഥിയാകുന്നതെന്ന് പറയാൻ പറ്റില്ലെന്നും പ്രശാന്ത് നായർ ഐ എ എസ് ഓർമ്മിപ്പിക്കുന്നു.
അവശ്യ സാധനങ്ങളുടെ ലിസ്റ്റും ഫോൺനമ്പറുകളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളുടെയും വിഷാദ വിവരങ്ങളും ബന്ധപ്പെടാനുള്ള നമ്പറുകളും അദ്ദേഹം നൽകിയിട്ടുണ്ട്.
Post Your Comments