Kerala

ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിക്കാന്‍ യു.ഡി.എഫ് തീരുമാനം

ജയരാജന്‍ തെറ്റുചെയ്തുവെന്ന് സി.പി.എം പറഞ്ഞതാണ്

തിരുവനന്തപുരം: ഇ.പി. ജയരാജന്റെ സത്യപ്രതിജ്ഞാചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കും. ജയരാജന്‍ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചെന്ന് തെളിഞ്ഞതാണെന്നും ജയരാജനെ വീണ്ടും മന്ത്രിയാക്കിയത് അധാര്‍മ്മികമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എല്ലാ കേസുകളും എഴുതിത്തള്ളുന്നത് പോലെ വിജിലന്‍സ് ഇതും എഴുതിത്തള്ളിയത് കൊണ്ട് ജയരാജന്‍ കുറ്റക്കാരനല്ലെന്ന് കരുതാനാവില്ല. ജയരാജന്‍ തെറ്റുചെയ്തുവെന്ന് സി.പി.എം പറഞ്ഞതാണ്. അന്ന് പറഞ്ഞത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ പറയാനാകുമോയെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ഇ പി ജയരാജന്‍ മന്ത്രി സഭയിലേക്ക് ; വകുപ്പ് തീരുമാനിച്ചു

പി.സി. ജോര്‍ജിനെ ചീഫ് വിപ്പാക്കിയത് ധൂര്‍ത്താണെന്ന് ആക്ഷേപിച്ചവര്‍ പൂര്‍വകാല പ്രാബല്യത്തോടെ ജനങ്ങളോട് മാപ്പ് പറയണം. ചെലവ് ചുരുക്കാന്‍ 19 മന്ത്രിമാര്‍ മതിയെന്ന് പറഞ്ഞ് അധികാരമേറ്റവര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഒരു മന്ത്രിയെ കുറച്ചതിലൂടെ വര്‍ഷം 7.5 കോടി ഖജനാവിന് ലാഭമെന്ന് മന്ത്രി എ.കെ. ബാലന്‍ നിയമസഭയില്‍ പറഞ്ഞത് ശരിയാണെങ്കില്‍ ഇപ്പോള്‍ വര്‍ഷം 15കോടിയുടെ അധികച്ചെലവാണുണ്ടാവുകയെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button