തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ തന്റെ ഒരു മാസത്തെ ശമ്പളം സഹായമായി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം അഭിമുഖീകരിക്കുന്ന പ്രളയക്കെടുതി നേരിടാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് ചെന്നിത്തല സംഭാവന നല്‍കിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ 100 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. 1924നു ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിടുന്നത്. സ്ഥിതി ഗുരുതരമെന്നും, സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
Also Read : മഴക്കെടുതി മരണം 37; ദുരിതാശ്വാസക്യാമ്പുകളിലുള്ളവർ 1,01,213 പേർ
സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 8316 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് നിവേദനം സമര്‍പ്പിച്ചു. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments