ചെന്നൈ : കരുണാനിധി മരിച്ച് ഒരാഴ്ച കഴിയും മുൻപേ ഡി എം കെ നേതൃതര്‍ക്കവുമായി മക്കള്‍ രംഗത്ത്. കരുണാനിധിയുടെ ഇളയ മകന്‍ സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെ ഇതിനെ വെല്ലുവിളിച്ച് മൂത്തമകന്‍ അഴഗിരി രംഗത്തെത്തിയിരിക്കുകയാണ്.
സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അഴഗിരിയുടെ പ്രസ്താവന. അച്ഛന്‍റെ യഥാര്‍ഥ അണികള്‍ തനിക്കാണ് പിന്തുണ നല്‍കിയിരിക്കുന്നതെന്നും കാലം എല്ലാത്തിനും കൃത്യമായ മറുപടി നല്‍കുമെന്നും അഴഗിരി പറഞ്ഞു.
Also Read: പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎല്‍എയും കൂട്ടരും വെള്ളക്കെട്ടില്‍ കുടുങ്ങി
‘ഡിഎംകെ യുടെ പ്രവർത്തക സമിതി കൂടിക്കാഴ്ചയെ പറ്റി എന്നോടൊന്നും ചോദിക്കണ്ട. ഞാൻ ഡി എം കെ പ്രവർത്തകൻ അല്ല’ അഴഗിരി പറഞ്ഞു . മറീന ബീച്ചില്‍ കരുണാനിധിയുടെ സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഴഗിരി.
Post Your Comments