കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് സോയ മില്‍ക്ക്. സോയാ ബീന്‍സില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന സസ്യജന്യമായ പാലാണ് സോയ മില്‍ക്ക്. പുരുഷന്മാരും സോയ മില്‍ക്ക് കുടിക്കാറുണ്ട്. ഇന്ന് ലോകമെമ്പാടും വിവിധ രുചികളില്‍ സോയ മില്‍ക്ക് ലഭ്യമാണ്. ഇതിന്റെ പോഷകഗുണം മൂലം ഇതിന് ആരാധകരും ഏറെയാണ്. സോയ പാല്‍ ഉയര്‍ന്ന പോഷക മൂല്യമുളളതാണെന്നതില്‍ സംശയമില്ല.ഡയറ്റീഷ്യന്‍മാരും ന്യൂട്രീഷ്യന്മാരും ഒരേപോലെ സോയാ പാലിന് മുന്‍ഗണന നല്‍കുമ്പോള്‍ പുരുഷനില്‍ സോയപാല്‍ ഈ മാറ്റങ്ങള്‍ വരുത്തുന്നു.
അടുത്തിടെ നടത്തിയ പഠനത്തില്‍ സോയ പാല്‍ പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണം കുറയ്ക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.2008ല്‍ ഹാര്‍വാര്‍ഡിലെ ഒരു പഠനത്തിലും ഈ നിരീക്ഷണം ഉണ്ടായിരുന്നു.അമിത വണ്ണമുളള പുരുഷന്മാരിലാണ് ഇത് കണ്ടെത്തിയത്.ഉദ്ധാരണക്കുറവിനും ഹൈപോസെക്ഷ്വാലിറ്റിക്കും കാരണമാകുമെന്ന വേറെ പഠനവുമുണ്ട്. സായ മില്‍ക്കും മറ്റു സോയ ഉത്പന്നങ്ങളും പുരുഷന്മാരില്‍ ഉദ്ധാരണക്കുറവിനു ഹൈപ്പോസെക്ഷ്വാവിലിറ്റിക്കും കാരണമാകും എന്ന് പല പഠനങ്ങളും പറയുന്നു. പുരുഷന്മാരില്‍ ടെസ്ടൊസ്റ്റിറോണ്‍ ഹോര്‍മോണ്‍ ക്രമാതീതമായി കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് പഠനത്തില്‍ പറയുന്നു.
Also Read : സ്ത്രീകളിലെ അസ്ഥിക്ഷയം കുറയ്ക്കാന്‍ ടോഫുവും ,സോയയും
സോയ മില്‍ക് പാലില്‍ പെട്ട മറ്റൊന്നാണ്. ഇതില്‍ ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും തടി കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുകയും ചെയ്യും.
. ലാക്‌റ്റോസ് മുക്തമായ സോയ മില്‍ക്ക് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നതില്‍ സംശയമില്ല. പാല്‍ ഉല്‍പന്നങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ക്ക് ഏറ്റവും ഉചിതമാണ് സോയപാല്‍. വളരെക്കുറച്ചു മാത്രം പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഇത് ഹൃദയത്തിനും നല്ലതാണ്. ഇതില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടില്ല. കൊളസ്‌ട്രോള്‍ അടങ്ങിയിട്ടില്ലാത്ത ഭക്ഷണം ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യത്തിനു ഗുണകരമാണ്. ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സോഡിയം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് സോയ മില്‍ക്ക്. തിയാമിന്‍, ഫോലേറ്റ്, നിയാസിന്‍, റൈബോഫ്‌ളാവിന്‍, വൈറ്റമിന്‍ ഡി, ഇ, കെ, ബി6, ബി12 തുടങ്ങിയവയും സോയ മില്‍ക്കില്‍ അടങ്ങിയിട്ടുണ്ട്.
Post Your Comments