മുസാഫര്‍പൂര്‍: മുസാഫര്‍പൂരിലെ ഗരീബ്നാഥ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെയുണ്ടായ തിരക്കിൽ പെട്ടാണ് ആളുകൾക്ക് പരുക്കേറ്റത്.
ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായതിനാൽ ഗരീബ്നാഥ് ക്ഷേത്രത്തില്‍ അനേകം ഹിന്ദു വിശ്വാസികൾ എത്തി ചേർന്നിരുന്നു. തിരക്ക് ക്രമാതീതമായി കൂടിയതിനാലാണ് തിക്കും തിരക്കും അനുഭവപ്പെട്ടത് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ അപകടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Also Read: പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ദേവസ്വം ബോര്‍ഡിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
Post Your Comments