ന്യൂഡല്‍ഹി: വാച്ചിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൂട്ടുകാരുടെ കൈ കൊണ്ട് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗോദ സ്വദേശിയായ സണ്ണിയാണ് മരിച്ചത്. ആസാദ് വിഹാറിലെ ഒരു വീട്ടിലാണ് സണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ സഹോദരൻ മൃതദേഹം കണ്ടെങ്കിലും സണ്ണി കുഴഞ്ഞുവീണ് കിടക്കുകയാണെന്നാണ് കരുതിയത്. അയല്‍ക്കാരെയും ബന്ധുക്കളെയും വിവരമറിയിച്ചു. ഒടുവിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read also: കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾക്ക് ദാരുണാന്ത്യം
മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂട്ടുകാരാണ് സണ്ണിയുടെ മരണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് സണ്ണിക്ക് ഒരു കൂട്ടുകാരന് 100 രൂപയുടെ വാച്ച് സമ്മാനിച്ചിരുന്നു. ഈ വാച്ച് സണ്ണി മാറ്റൊരു കൂട്ടുകാരന് നല്കി. വാച്ച് നൽകിയ കൂട്ടുകാരൻ ഇത് തിരികെ ചോദിച്ചതോടെയാണ് കൂട്ടുകാർ തമ്മിൽ തർക്കമുണ്ടായത്.
Post Your Comments