Latest NewsIndia

പണം നൽകി ഒതുക്കാൻ ശ്രമം ; പീഡനക്കേസിലെ പ്രതിയും മധ്യസ്ഥനും പിടിയിൽ

വിവാഹം ചെയ്തുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് കൃഷിസ്ഥലത്തിന്റെ ഉടമയായ

ഹൈദരാബാദ് : പീഡനക്കേസ് പണം കൊടുത്ത ഒത്തുതീർപ്പാക്കാൻ ശ്രമിച്ച പ്രതിയും മധ്യസ്ഥനും പോലീസ് പിടിയിൽ. തെലുങ്കാനയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് കുറ്റാരോപിതന്‍ പണം നല്‍കി രക്ഷപ്പെടാനുള്ള നീക്കം നടത്തിയത്.

മാതാപിതാക്കള്‍ക്കൊപ്പം പരുത്തിപ്പാടത്ത് പണി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. വിവാഹം ചെയ്തുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് കൃഷിസ്ഥലത്തിന്റെ ഉടമയായ വെങ്കട്ടയ്യ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടിയെ എങ്ങനെയും ഒഴിവാക്കാനായിരുന്നു വെങ്കട്ടയ്യയുടെ ശ്രമം. മകളുടെ ശരീരത്തിലെ മാറ്റങ്ങള്‍ കണ്ട് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെയാണ് മകൾ ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത്.

Read also:പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചനിലയില്‍

സംഭവം പുറത്തറിയാതിരിക്കാന്‍ രണ്ടര ലക്ഷം നൽകാമെന്ന് പ്രതി പെൺകുട്ടികളുടെ വീട്ടുകാരെ അറിയിച്ചു. ഗ്രാമത്തിലെ ചില മുതിര്‍ന്നവരാണ് സംഭവത്തില്‍ മധ്യസ്ഥരായത്. പണം നല്‍കിയശേഷം വെങ്കട്ടയ്യ പെണ്‍കുട്ടിയുടെ മാതാപിതാക്കളെക്കൊണ്ട് കരാറില്‍ ഒപ്പുവയ്പ്പിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് അഞ്ച് മധ്യസ്ഥരെയും വെങ്കട്ടയ്യയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button